എന്റെ ചേളാരി പോളി

എന്റെ ചേളാരി പോളി

എന്റെ ചേളാരി പോളി

എന്താണെന്നറിയില്ല..

ആ ഒരു മുറ്റത്ത്.. കുറച്ചു സ്വപ്നങ്ങളും അനുഭവങ്ങളും നൊമ്പരങ്ങളും ചിതറിക്കിടക്കുന്നുണ്ട്.. അതോർക്കുമ്പോൾ എന്തോ മനസ്സിലേക്ക് നമ്മുടെ അനുവാദം കൂടാതെ വിങ്ങലുകൾ കയറിവരാറുണ്ട്.

നാലു വഴിക്ക് നടന്നകന്ന സൗഹൃതങ്ങൾ ഇത്രക്കും മധുരമുള്ളതായിരുന്നുവോ… അതിന് ഇത്രമാത്രം കഥകൾ ഇനിയും പറയാനുണ്ടോ? സ്വന്തം മാഷും ടീചർമാരും തന്ന സ്നേഹത്തിനും പറഞ്ഞുതീർത്ത വഴക്കുകൾക്കും എന്തേ ഇത്രമാത്രം മൂല്യതയുണ്ടായിരുന്നുവോ? ആ മൂന്ന് വർഷത്തെ ചിലതൊക്കെ എന്നെ ഇപ്പോഴും കൊഞ്ചലം കുത്തി നോവിക്കുന്നുണ്ട്.. പറയാൻ ബാക്കി വെച്ചതും.. കൊടുക്കാൻ മറന്നതും.. വല്ലാതെ വേദനിപ്പിക്കുന്നുണ്ട്..

പല്ലിളിച്ചു കാണിക്കാൻ കുറെ ഓർമകളും.. ഓർമകളുടെ ആ ബാഗും തൂക്കി മനസ്സാ ആ പഴയ നാളുകളിലേക്ക് ഇറങ്ങി ഓടാറുണ്ട്… യോദ്ധാസും കുറച്ചു കൊമ്പൻസും പിന്നെ കുറച്ചു ബോചാസും കയറി നിരങ്ങിയ പോളി വരാന്തകൾ.. എന്തൊക്കെ ആയിരുന്നു.. കോപിയടിയുടെ അങ്ങേയറ്റം പോയിട്ടെഴുതിയ ക്ലാസ് ടെസ്റ്റ്… താടിക്കാരനും സെമസ്റ്റർ എക്‌സാമും… ചില കാര്യങ്ങളിലൊക്കെ ജീവന്റെ തുടിപ്പുകൾ ഇപ്പോഴും ബാക്കിയുണ്ട്..

മൂന്ന് വർഷം കൊണ്ട് കുറച്ചൊന്നും കിട്ടിയ അനുഭൂതിയല്ല.. എന്നെ ഞാൻ ആക്കിയതിൽ ആ കൊച്ചു ചേളാരി പോളിക്ക് നല്ലൊരു പങ്കുണ്ട്.. കാലത്തിന്റെ കുസൃതിയിൽ സമയത്തിന്റെ ആ പാച്ചിലിൽ നഷ്ടപ്പെട്ടത് ഒരു വസന്തകാലം തന്നെയായിരുന്നുവെന്ന സത്യം ഓർക്കാതെ വയ്യ…!


266 Claps

Show your love in the form of Claps and Comments...

Comments...

Negha Gopinath - 

It was really touching words