സ്വകാര്യത സംരക്ഷിക്കണമെന്നുണ്ടോ നിങ്ങൾക്ക്? ട്രൂ കോളർ ഫോണിൽ നിന്ന് കളയുക

സ്വകാര്യത സംരക്ഷിക്കണമെന്നുണ്ടോ നിങ്ങൾക്ക്? ട്രൂ കോളർ ഫോണിൽ നിന്ന് കളയുക

സ്വകാര്യത സംരക്ഷിക്കണമെന്നുണ്ടോ നിങ്ങൾക്ക്? ട്രൂ കോളർ ഫോണിൽ നിന്ന് കളയുക

 |   |  0
Internet Privacy

നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് താത്പര്യമുണ്ടോ? എന്നാൽ നിങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ട്രൂ കോളർ എന്ന മാരക അപ്പ്ളിക്കേഷൻ ഉടൻ തന്നെ അണ്‌ഇൻസ്റ്റാൾ ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്.

insafweb-truecaller

Truecaller എന്നത് ഒരു വലിയ അപ്ലിക്കേഷനാണ് / സേവനമാണ്, നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്ത പേരും ഫോൺ നമ്പറിന്റെ മറ്റ് വിവരങ്ങളും ലഭ്യമാകും. എന്നാൽ ഇവിടെ ഒരു കാര്യം, Truecaller ഇൽ ആ വിവരം എല്ലാം എവിടെ നിന്ന് വരുന്നു?

നിങ്ങൾ ട്രൂ കാളർ ഉപയോഗിക്കുന്ന പക്ഷം നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള വിവരങ്ങൾ അവരുടെ സമ്മദം ഇല്ലാതെ തന്നെ നിങ്ങൾ ദുരുപയോഗം ചെയ്യുകയല്ലേ ശരിക്കും യാഥാർഥ്യത്തിൽ? ഒന്ന് നിങ്ങൾ ആലോചിക്കണം. ശരിക്കും ഈ കോണ്ടാക്ട് ലിസ്റ്റ് മാത്രമാണോ അവർ എടുത്തു കൊണ്ട് പോവുന്നത്? അതും നിങ്ങളോട് ചോദിക്കാതെ? നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ കൃത്യമായ സ്ഥലം, നിങ്ങൾ എവിടേക്ക് പോവുന്നു? എങ്ങനെ പോവുന്നു എല്ലാം ട്രൂ കാളർ സേവ് ചെയ്ത് സെർവറിൽ സൂക്ഷിക്കുന്നുണ്ട്.

True caller യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ എന്നു നിങ്ങൾക്ക് അറിയാമോ?

നിങ്ങളുടെ ഫോണിൽ Truecaller അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, നിങ്ങളുടെ ഫോണിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് അതിന്റെ എല്ലാ സെർവറുകളിലേക്കും അത് ബന്ധപ്പെടുത്തിയിട്ടുള്ള എല്ലാ കോൺടാക്റ്റുകളും വിവരവും അപ്ലോഡുചെയ്യുന്നു. മൊബൈൽ നമ്പറോ അല്ലെങ്കിൽ ഒരു പ്രത്യേക പേരോ ആരെങ്കിലും തിരയുമ്പോൾ, ആ തിരയലിനായി ഫലങ്ങൾ True Caller നമ്പറുകളും നിങ്ങളുടെ ഫോണിൽ നിന്ന് അപ്ലോഡ് ചെയ്ത വിവരങ്ങളും ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ നിങ്ങൾ എന്നെ പോലുള്ള ആളുകളാൽ ലോകമെമ്പാടും നിന്ന് അപ്ലോഡുചെയ്ത എല്ലാ ഡാറ്റയും ഉപയോഗിച്ചു ചില വിവരങ്ങൾ കാണിക്കുന്നു എന്നു മാത്രം.

ശരിക്കും കോണ്ടാക്ട് ലിസ്റ്റ് മാത്രമാണോ അവർ എടുത്തു കൊണ്ട് പോവുന്നത്?

അല്ല എന്ന് ഒരു സംശയവും ഇല്ലാതെ പറയാം.

insafweb-truecaller

True Caller എന്ന ഈ അപ്പ്ലിക്കേഷനു എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ക്യാമറ ഉപയോഗിക്കാൻ ഉള്ള അനുമതി ആണ് നിങ്ങൾ ആദ്യം തന്നെ കൊടുക്കുന്നത്. ഇത് എത്ര സീരിയസ് ആയിട്ടുള്ള കാര്യമാണെന്ന് ചിന്തിച്ചു നോക്കൂ. അതുകൊണ്ടാണ് ബാത്റൂമിലും മറ്റും പോകുമ്പോൾ ഫോൺ കൊണ്ടുപോവരുത് എന്നു പറയുന്നതിന്റെ ഉദ്ദേശ്യം. ഇത് ഈ അപ്പ്ലിക്കേഷന്റെ മാത്രം പ്രശ്‌നമല്ല. ഇപ്പോൾ അതിലേക്ക് ഞാൻ കടക്കുന്നില്ല. ഈ ഒരു പെർമിഷൻ ശരിക്കും ഈ സർവീസിന് ആവശ്യമുണ്ടോ?

പിന്നെ Contact ലിസ്റ്റ് ന്റെ കാര്യം പറഞ്ഞു. ശേഷം ഉള്ളത് നിങ്ങളുടെ വളരെ കൃത്യതയുള്ള ലൊക്കേഷൻ ആണ് അവർ ചോദിക്കുന്നത്. ശരി, പോട്ടെ. പിന്നെ ഉള്ളത് എന്താണ്? എന്തിനാണ് നിങ്ങളുടെ അല്ലെങ്കിൽ എന്റെ മൈക്രോഫോണ് access ചെയ്യുന്നത്? ഇതിലൂടെ നിങ്ങളുടെ ഓരോ ഫോൺ സംഭാഷണങ്ങളും അവരുടെ സെർവേറിലേക്ക് അപ്ലോഡ് ചെയ്യാനാണോ? ഈ ഒരു പേർമിഷന്റെ ആവശ്യകത ഉണ്ടോ?

insafweb-truecaller

നിങ്ങളുടെ/എന്റെ call ഹിസ്റ്ററി എന്തിനാണ് അവർ എടുക്കുന്നത്? എല്ലാ തരം മെസ്സേജുകളും അവർക്ക് എടുക്കാം. OTP, ബാങ്ക് മെസ്സേജുകൾ, തുടങ്ങിയ ഓരോന്നും.

insafweb-truecaller

ഒന്നും പറയാനില്ല. നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചു വെക്കപ്പെട്ട നിങ്ങളുടെ കൂട്ടുകാരുടെ, ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങൾ മാത്രമാണ് access ചെയ്യുന്നത് എന്ന് വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.

സംഗ്രഹം

True Caller എന്ന അപ്പ്ളിക്കേഷൻ നല്ലതാണ്. പക്ഷെ അതിന്റെ പിറകിൽ എന്തെല്ലാം സംഭവിക്കുന്നുവെന്നു മനസ്സിലാക്കി ഉപയോഗിക്കുക. കാണുന്നത് എല്ലാം ഫോണിലേക്ക് വാരിവലിച്ചു ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് എന്തൊക്കെ നമ്മളിൽ നിന്നും എടുക്കുന്നു എന്നു നോക്കിയിട്ട് ചെയ്യുക. True Caller ലിസ്റ്റിൽ നിന്നും നിങ്ങളുടെ നമ്പർ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അക്കൗണ്ട് കളഞ്ഞിട്ട് unlist option ഉപയോഗിക്കുക. അതിൽ നിങ്ങളുടെ നമ്പർ അടിച്ചു കൊടുത്താൽ മറ്റുള്ളവർ നിങ്ങളുടെ നമ്പർ കാണില്ല. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Unlist


1 Claps

Show your love in the form of Claps and Comments...

Comments...

No comments found. Leave your reply here.